സാമൂഹിക അകലം പാലിക്കുന്ന ബസുമായി APSRTC

  • 4 years ago
കൊറോണ എന്ന മഹാമാരിക്കു ശേഷം ആളുകൾ സുരക്ഷക്കായി ഇനി പൊതു യാത്ര മാർഗങ്ങൾ ഉപയോഗിക്കാതെ സ്വന്തം വാഹനങ്ങളിലേക്ക് തിരിയും എന്ന് നിർവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ പൊതു യാത്രാ മാർഗങ്ങൾക്കും നിരവധി മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് പല സംസ്ഥാനങ്ങളും. ഇതിനോടനുബന്ധിച്ച് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (APSRTC) ഒരു ബസ് പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്തിരിക്കുകയാണ്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 36 സീറ്റർ സൂപ്പർ ആഡംബര വാഹനം ഉപയോഗിച്ച് മൂന്ന് നിര സീറ്റുകളുള്ള 26 സീറ്റർ ബസാണ് അധികൃതർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.