kasargod District Become COVID Free | Oneindia Malayalam

  • 4 years ago
kasargod District Become COVID Free
കൊവിഡ് ചികിത്സയില്‍ ആയിരുന്ന ഒടുവിലത്തെ ആളും ആശുപത്രി വിട്ടതോടെ കേരളത്തില്‍ ആദ്യമായി 100 ശതമാനം രോഗമുക്തി നേടിയ ജില്ല എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കാസര്‍കോട്. കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഏറ്റവും ആശങ്ക ഉയര്‍ത്തിയ ജില്ലയായിരുന്നു കാസര്‍കോട്. ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചതും ഇവിടെ തന്നെയായിരുന്നു. എന്നാല്‍ ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയത് കാസര്‍ഗോഡാണ്. അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് ഞായറാഴ്ച കൊവിഡ് വിമുക്തമായത്

Recommended