യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി | Oneindia Malayalam

  • 4 years ago
Pinarayi Vijayan says IPS Yathish Chandra Should Be punished
കണ്ണൂര്‍ അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികള്‍ നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ട് കൊറോണ വ്യാപനത്തെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്തവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പോലീസിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണിത്. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലോക്ക് ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ശിക്ഷിച്ചത്.

Recommended