രസകരമായ സംഭവങ്ങളും പ്രവചനാതീതമായ ടാസ്ക്കുകളുമായി മുന്നേറുകയാണ് ബിഗ് ബോസ്. അഭിനേതാക്കള്‍ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായവരും ഇത്തവണ ബിഗ് ഹൗസിലുണ്ട്. ആശയപരമായ വിയോജിപ്പുകളും ഗെയിമുകളിലെ പോരാട്ടവും വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് വഴക്കിടുന്നതും സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് 5 പേര് കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയിലുള്ളതിനാലാണ് അവരെ മാറ്റുന്നതെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. #BiggBossMalayalam #BiggBoss