New Zealand Set India A Target Of 274 Runs | Oneindia Malayalam

  • 4 years ago
New Zealand Set India A Target Of 274 Runs
ന്യൂസിലാന്‍ഡിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു 274 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റിലും (79) റോസ് ടെയ്‌ലറുമാണ് (73*) കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ എട്ടിന് 197 റണ്‍സെന്ന നിലയില്‍ പതറിയ കിവീസിനെ അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ ടെയ്‌ലറും അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണും ചേര്‍ന്നു കരകയറ്റുകയായിരുന്നു. 51 പന്തില്‍ 76 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. 25 റണ്‍സുമായി ജാമിസണ്‍ ടെയ്‌ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു.
#NZvsIND #ViratKohli