Cheating case against Modi, Shah Over Rs 15 Lakh Promise

  • 4 years ago
15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ച മോദിക്ക് എതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. സത്യസന്ധതയില്ലായ്മയും വഞ്ചനയും ആരോപിച്ച് നല്‍കിയ പരാതിയില്‍ വിചാരണാ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതി.ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ എച്ച്.കെ സിങ്ങാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു.

Recommended