ഗവര്‍ണര്‍ വഴങ്ങിയത് പിണറായിയുടെ കത്ത് കാരണം

  • 4 years ago
Pinarayi Vijayan Letter To Kerala Governor On CAA

നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയ ഭാഗങ്ങള്‍ വായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനയച്ച കത്ത് പുറത്ത്.ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ടെന്നും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഇല്ലാതെ വായിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ഈ കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ് പ്രമേയം വായിക്കുന്നത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.