മോദി വൈകാരിക പ്രകടനം നടത്തിയിട്ടെന്തു കാര്യം?

  • 4 years ago
ദില്ലി രാം ലീല മൈതാനിയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണ് എന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ ഉണ്ടെന്നത് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും പ്രചരിപ്പിക്കുന്ന നുണയുമാണ് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാലിക്കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്നതിന് നിരവധി തെളിവുകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു.