അമിത് ഷായ്ക്ക് എതിരെ ആഞ്ഞടിച്ച് കണ്ണന്‍ ഗോപിനാഥന്‍

  • 5 years ago
ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത് ഷാ. ഈ രാജ്യം നിങ്ങളുടെ മാനസിക നിലവാരത്തെക്കാളും രണ്ടാംകിട വക്ര ബുദ്ധിയെക്കാളും മുകളിലാണെന്ന് മനസിലാക്കിക്കൊള്ളൂ. മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റാണിത്. ബില്ലിനെതിരെ മുംബൈയില്‍ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഒടുവില്‍ ആണ് കണ്ണന്‍ ഗോപിനാഥനെ പൊലീസ് മോചിപ്പിച്ചത്. തീപ്പന്തവുമേന്തി 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. പുറത്തിറങ്ങിയ ശേഷം ഉള്ള കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം ആണിത്
'It is just beginning Mr. Amit Shah', says Kannan Gopinathan after getting released from police custody