വ്യാജ ഹെല്‍മെറ്റ് വില്‍പ്പന വ്യാപകം

  • 5 years ago
ഇരുചക്രവാഹന യാത്രക്കാരുടെ ജീവന് അപകടത്തിലാക്കി സംസ്ഥാനത്ത് വ്യാജ ഹെല്‍മെറ്റ് വില്‍പ്പന വ്യാപകം. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഐ.എസ്.ഐ മാര്‍ക്കോടെ പോലും വ്യാജന്മാരെത്തുന്നുവെന്ന് മാതൃഭൂമി ന്യൂസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പിഴ വര്‍ധിപ്പിച്ചത് കൊണ്ടോ പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് കൊണ്ടൊ മാത്രം ഇരുചക്രവാഹനാപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കാനാകില്ലെന്ന് തെളിയിക്കുകയാണ് മാതൃഭൂമി ന്യൂസ് സംഘം നടത്തിയ ബേസിക്ക് ക്രാഷ് ടെസ്റ്റ്. മാതൃഭൂമി അന്വേഷണ പരമ്പര അന്വേഷിക്കും കണ്ടെത്തും.

Courtesy : മാതൃഭൂമി ന്യൂസ്

Recommended