സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് മാത്തുക്കുട്ടി | Oneindia Malayalam

  • 5 years ago
school kid makes laughter in social media
കേരളം നമ്മുടെ രാജ്യമാണ്. ആണോ... എന്നാല്‍ അങ്ങനെയാണ് കേരളത്തെ കുറിച്ച് ഘോരം ഘോരം പ്രസംഗിച്ച മാത്തുക്കുട്ടി എന്ന യു.കെ.ജിക്കാരന്‍ അവകാശപ്പെടുന്നത്. ആ പ്രസംഗം ഒന്ന് കേള്‍ക്കണം. എന്തൊക്കെ കാര്യങ്ങളാണ് കേരളത്തെ കുറിച്ച് അവന്‍ പറയുന്നത്. കേരളത്തെ കുറിച്ചാണ് ആശാന്‍ പ്രസംഗിച്ച് തുടങ്ങിയത് എങ്കിലും കടലും മീനും ദോശയും എല്ലാം ആ പ്രസംഗത്തില്‍ വരുന്നുണ്ട്. കേരളത്തെപ്പറ്റി പറഞ്ഞ് തുടങ്ങിയ കുറുമ്പന്റെ പ്രസംഗം ബെല്ലും ബ്രേക്കും ഒന്നുമില്ലാതെ പോകുന്ന കണ്ടപ്പോള്‍ കേരളത്തെപ്പറ്റി പറയൂ എന്ന് അധ്യാപിക പറയുന്നുണ്ട്. അപ്പോള്‍ തന്നെ മാത്തുക്കുട്ടി തിരിച്ച് വരുന്നുമുണ്ട്. അന്ന പൊയിട്രീ ജോസ് ആണ് ഫെയ്‌സ്ബുക്ക് അക്കൌണ്ടിലൂടെ മാത്തുക്കുട്ടിയുടെ വീഡിയോ പങ്കു വെച്ചത്. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതിന് താഴെ വരുന്ന കമന്റുകളും രസകരമാണ്. ഇനി ആ യു.കെ.ജിക്കാരന്റെ പ്രസംഗം കേള്‍ക്കാം