ചൊവ്വയിലെ വാതകങ്ങള്‍ തിരിച്ചറിഞ്ഞു

  • 5 years ago
ചൊവ്വയിലെ ജീവന്‍ തേടി നടത്തുന്ന നിരീക്ഷണത്തില്‍ കാര്യമായ പുരോഗതി. ജീവന്‍ നിലനിര്‍ത്തുന്ന ഓക്‌സിജന്‍ തന്മാത്രകള്‍ കാര്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ജീവന്‍റെ അടിസ്ഥാനമായ മൂലകം ഓക്സിജന്‍ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.ഇത് ചൊവ്വ പര്യവേക്ഷണത്തിലെ വന്‍ പുരോഗതിയായാണ് നിരീക്ഷിക്കുന്നത്. ചൊവ്വയിലെ ഗേല്‍ ഗര്‍ത്തത്തിന്‍റെ ഉപരിതലത്തിന് മുകളില്‍ ഓക്‌സിജന്‍ ഉണ്ടാക്കുന്ന വാതകങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചില രാസ പ്രക്രിയകളിലൂടെ ഓക്‌സിജന്‍ ഇവിടെ കണ്ടെത്തിയെങ്കിലും ജീവജാലങ്ങള്‍ക്കു നിലനില്‍ക്കാന്‍ തക്കവിധം അതിന്‍റെ സാന്നിധ്യം ഉയരുന്നതായി സ്ഥിരീകരണമില്ല. ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ ആദ്യമായാണ് ശാസ്ത്രജ്ഞര്‍ ഇത്തരം കണ്ടെത്തല്‍ നടത്തുന്നത്.

Recommended