കവളപ്പാറയിലെ വന്‍ ദുരന്തത്തിന് കാരണം | Oneindia Malayalam

  • 5 years ago
major reason behind kavalappara disaster
സംസ്ഥാനത്ത് പെയ്ത തോരാ മഴയില്‍ തീരാ ദുരിതമായി മാറിയത് മലപ്പുറം കവളപ്പാറയാണ്. ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം തന്നെ നാമാവശേഷമായി. മുപ്പതോളം വീടുകള്‍ ആണ് മണ്ണിനടിയില്‍ ആയത്. ഇരുനില വീടുകള്‍ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. 40 പേരെയെങ്കിലും കാണാതായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഇത്രയും വലിയ ദുരന്തം എങ്ങനെ സംഭവിച്ചു. ഇവിടുത്തെ ജനങ്ങള്‍ വേണ്ടത്ര മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലേ എന്നീ ചോദ്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അവര്‍ക്ക് കൃത്യമായി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍