കരീബിയന്‍ പടയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • 5 years ago
root leads england to win over west indies
ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. 213 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അനായാസമാണ് വിജയം നേടിയത്. 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യം മറികടന്നത്. ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മത്സരത്തിന് ഇംഗ്ലണ്ടിന നേട്ടമായത്. 94 പന്തില്‍ 100 റണ്‍സുമായി റൂട്ട് പുറത്താവാതെ നിന്നു. നേരത്തെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റും റൂട്ട് നേടിയിരുന്നു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

Recommended