ഇന്നലെയും ഇന്നും നാളെയും രാഹുല്‍ തന്നെ | News Of The Day | Oneindia Malayalam

  • 5 years ago
Rahul Gandhi will continue as congress president, says chief spokesperson, Randeep Surjewala
രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജ്ജേവാല. ഇന്നലെയും ഇന്നും നാളെയും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അഭ്യൂഹങ്ങളെ തള്ളി സര്‍ജ്ജേവാല വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടക്കാല അധ്യക്ഷനെ നിയമിക്കുന്നതടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ തേടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സര്‍ജ്ജേവാലയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള താല്‍പര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അറിയിച്ചത്