രാഹുലിനെ അമേഠി കൈവിട്ടപ്പോള്‍ വയനാട് നെഞ്ചേറ്റി

  • 5 years ago
രാഹുല്‍ ഗാന്ധി ഇനി വയനാടിന്റെ മാത്രം എം.പി. ഉത്തരേന്ത്യയില്‍ മോദി കൊടുങ്കാറ്റായി ആഞ്ഞു വീശിയപ്പോള്‍ കുലുങ്ങാതെ രാഹുലിന് ഒപ്പം നിന്നതാണ് കേരളം. വയനാട്ടില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ മുതലുണ്ടായ ആവേശം വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെയും കുറയാതെ നിന്നു. പാര്‍ട്ടി മറന്ന് വയനാട്ടിലെ ജനങ്ങള്‍ രാഹുലിനായി വോട്ടു കുത്തി. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ആണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് വയനാട്ടിലെ ജനങ്ങള്‍ അയക്കുന്നത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചു കയറിയത്.

Recommended