കോഴിക്കോട് വീണ്ടും എം.കെ രാഘവന്‍

  • 5 years ago


ഒളിക്യാമറ വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും തളരാതെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ വ്യക്തമായ മുന്നേറ്റം. വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനേക്കാള്‍ 14483 വോട്ടിന്റെ ലീഡാണ് സിറ്റിങ് എംപി കൂടിയായ എംകെ രാഘവന് നിലവില്‍ ഉള്ളത്. രാഷ്ട്രീയപരമയി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് തവണയും പരാജയം രുചിക്കേണ്ടി വന്ന കോഴിക്കോട് ഇത്തവണയും ഇടതുമുന്നണിയെ കൈവിടുമെന്ന സൂചനയാണ് എംകെ രാഘവന്റെ നിലവിലെ ലീഡ് നില സൂചിപ്പിക്കുന്നത്. ഒളിക്യാമറ വിവാദമടക്കം രാഘവന് തിരിച്ചടിയായെന്നും 18000 ത്തിലേറെ വോട്ടുകള്‍ക്ക് എ പ്രദീപ് കുമാര്‍ വിജയിക്കുമെന്നുമായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തലെങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ടുള്ള പ്രകടനമാണ് കോഴിക്കോട് രാഘവന്‍ നടത്തുന്നത്.

Lok Sabha Election 2019:Kozhikode, MK Raghavan leading

Recommended