സഹോദരി ഭീഷണിപ്പെടുത്തുന്നതായി ദ്യുതി ചന്ദ്

  • 5 years ago
spinter dutee chand reveals her relationship
സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നതായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദ്യുതിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം തെറ്റല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദ്യുതി തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്. സ്വവര്‍ഗാനുരാഗിയാണെന്നും ആത്മസുഹൃത്തുമായി പ്രണയത്തിലാണെന്നുമാണ് ദ്യുതി പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആളുകള്‍ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.