ബിജെപിക്ക് എട്ടിന്‍റെ പണി!! എന്‍പിഎഫ് മുന്നണി വിട്ടു | #NPF #NDA | Oneindia Malayalam

  • 5 years ago
npf withdraws support for bjp in manipur
ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ വലിയ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം മേഖലയില്‍ ഉണ്ടാക്കാനിടയുള്ള തിരിച്ചടിയില്‍ ബിജെപിക്ക് ആശങ്കയുണ്ട്. അതിനിടെ ബിജെപിക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സഖ്യകക്ഷിയായ എന്‍പിഎഫിന്‍റെ നീക്കം. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം എന്‍പിഎഫ് മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ബിജെപിയുമായുള്ള 15 വര്‍ഷത്തെ ബന്ധമാണ് എന്‍പിഎഫ് അവസാനിപ്പിച്ചത്.