ചൈനയെ ചവിട്ടിതാഴ്ത്തി ഇന്ത്യയുടെ മുന്നേറ്റം..

  • 5 years ago
പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എൻ സുരക്ഷാസമിതിയുടെ നീക്കങ്ങൾക്ക് ചൈന വഴങ്ങുന്നതായി സൂചന. എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കാമെന്നും എന്നാൽ, ഇതുസംബന്ധിച്ച് ഒരു പ്രത്യേകസമയം പറയുന്നില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാംഗ് അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും ബെയ്ജിംഗിൽവച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ഇതോടെ, മസൂദിനെ യു.എന്നിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഇന്ത്യയുടെ നിരന്തരശ്രമങ്ങൾ ഫലംകാണുമെന്നാണ് സൂചനകൾ. പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേർക്ക് ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.

Recommended