ഉമാഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യ സിങ് താക്കൂര്‍

  • 5 years ago
sadhvi pragya breaks down while meeting uma bharati
മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഗ്യ സിങ്ങ് താക്കൂറിനെ അവതരിപ്പിച്ചതിനോട് മണ്ഡലത്തില്‍ എം.പിയായിരുന്ന ഉമാ ഭാരതിക്ക് അനിഷ്ടം ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടയില്‍ ആണ് പ്രഗ്യ സിങ് താക്കൂര്‍ ഉമാ ഭാരതിയെ കാണാന്‍ എത്തിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാഭാരതിയെ കണ്ട് പരിസരം പോലും മറന്ന് പ്രഗ്യ സിങ് വികാരഭരിതയായി. ഭോ്പ്പാലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മധുരവും പൂക്കളും നല്‍കിയാണ് ഉമാഭാരതി സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്തത്. തങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ ഇല്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി ആണെന്നും പ്രഗ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തായാലും അത്രയ്ക്ക് അങ്ങ് പരസ്യം ആകാത്ത പിണക്കത്തിന്റെ തല വേദന ബി.ജെ.പി നേതാക്കള്‍ക്ക് വിട്ടു പോയിരിക്കുന്നു. മഞ്ഞുരുകിയതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം ആകും എന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പ്രഗ്യ സിംഗ് മഹതിയായ സന്യാസിനിയാണെന്നും താന്‍ വിഡ്ഡിയായ സാധാരണക്കാരിയാണെന്നും ഉമാഭാരതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. ഉമാഭാരതിയും പ്രഗ്യയും തമ്മില്‍ അത്ര രസത്തിലല്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നത്

Recommended