കോൺഗ്രസിന് ഉഗ്രൻ വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ്

  • 5 years ago
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസിന് ഉഗ്രൻ വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ്. ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലീം വിഭജനമാണെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 22സീറ്രുകളിൽ വിജയിക്കും. ഇതുവരെ 21ലക്ഷം കർഷകരുടെ കടങ്ങളാണ് സർക്കാർ എഴുതിതള്ളിയത്. പെരുമാറ്റചട്ടം മാറുന്നതോടെ കടങ്ങൾ പൂർണമായും എഴുതി തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദു-മുസ്ലീം വിഭജനമാണ്, അതിന് വേണ്ടിയാണ് പ്രജ്ഞ സിംഗ് ഠാക്കൂറിനെ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് ഠാക്കൂർ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. അടുത്തിടെയാണ് ഇവർ ബി.ജെ.പിയിൽ ചേർന്നത്. ഇതിനു പിന്നാലെ പ്രജ്ഞയെ ഭോപ്പാലിൽ നിന്നുള്ള ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാനാർത്ഥിയായതിന് പിന്നാലെ വിവാദ പ്രസ്താവനകൾ പുറപ്പെടുവിച്ച പ്രജ്ഞക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് തവണ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

































#malayalamnews #Politicalnews #malayalamlatestnews #keralanews #malayalamexpresstv #Latestnewsmalayalam #malayalamtrendingnews #trendingnews #toptrendingvideos #latestnewskerala #keralanews #hotnews #indiannews #newsinmalayalam #malayalamvartha #indiantopnewsupdate #newsupdates #sounthindiannews

Recommended