അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് പ്രിയങ്ക

  • 5 years ago
വയനാട്ടില്‍ രാഹുലിന്റെ റോഡ് ഷോക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടി എത്തിയ പ്രിയങ്ക ഗാന്ധിയെയും രാഹുലിനെയും നമ്മള്‍ മറന്നു കാണില്ല. അവരുടെ മനുഷ്യത്വത്തേയും സ്‌നേഹത്തേയും കരുതലിനേയും അന്ന് എല്ലാവരും വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇന്ന് രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടാന്‍ പ്രിയങ്ക വയനാട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റ ഇന്ത്യാ എഹെഡ് ദേശീയ മാധ്യമത്തിന്റെ കേരള പ്രതിനിധി റിക്സണ്‍ ഉമ്മനെ സന്ദര്‍ശിക്കാനും പ്രിയങ്ക മറന്നില്ല. റിക്‌സണോട് സുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിയങ്ക കുറച്ചു നേരം അവിടെ ചിലവഴിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്കായി തിരിച്ചു. വളരെ സന്തോഷം തോന്നിയ നിമിഷം എന്നാണ് റിക്‌സണ്‍ പ്രിയങ്കയുടെ സന്ദര്‍ശനത്തിന് ശേ്ഷം പ്രതികരിച്ചത്. തീര്‍ത്തും അപ്രതീക്ഷിതം എന്നും റിക്‌സണ്‍ പറഞ്ഞു

The journalist shares his gratitude & calls Priyanka Gandhi a sister who came to his rescue.

Recommended