രാഹുൽ ഗാന്ധിക്കെതിരെയുള്ള വയനാട്ടിലെ കർഷക മാർച്ച് ഇന്ന്

  • 5 years ago
രാഹുൽ ഗാന്ധിക്കെതിരെയുള്ള വയനാട്ടിലെ കർഷക മാർച്ച് ഇന്ന്. ഇടത് സംഘടനകളാണ് കർഷകരുടെ ലോങ് മാർച്ച് നടത്തുന്നത്. വയനാട്ടിലെ പുൽപ്പള്ളിയിൽ നടക്കുന്ന ലോങ്ങ് മാർച്ചിൽ ഇടതുമുന്നണിയിലെ വിവിധ കർഷക സംഘടനകൾ പങ്കെടുക്കും. ഇന്ത്യയിലെ കർഷകരെ തകർത്തത് കോൺഗ്രസിൻറെ ഉദാരവൽക്കരണ നയം ആണെന്ന് ആരോപിച്ചാണ് ഇടത് കർഷക സംഘടനകൾ രാഹുൽഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിയെ വയനാട്ടിൽ എന്തുവിലകൊടുത്തും തോൽപ്പിക്കാനുള്ള സിപിഎമ്മിന് പൊള്ളത്തരമാണ് ഈ കർഷക മാർച്ച് എന്ന് കോൺഗ്രസ് ആരോപിക്കുന്നു

Recommended