എൻഎസ്എസിനെ വളക്കാൻ കോടിയേരി

  • 5 years ago
എൻ.എസ്.എസുമായി സി.പി.എമ്മിന് ഒരു പ്രശ്‌നവുമില്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് ശത്രുത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞു. പ്രമുഖ ഓ‌ൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "എൻ.എസ്.എസുമായി ഒരു പ്രശ്നവും ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് എൻ.എസ്.എസ് അത്തരമൊരു നിലപാട് എടുക്കുമെന്നു പ്രതീക്ഷിക്കുന്നുമില്ല. എൻ.എസ്.എസ്സിന്റെ അണികൾക്കു സ്വതന്ത്രമായ തീരുമാനമെടുക്കാൻ അവകാശം അവരുടെ നേതൃത്വം കൊടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെ"ന്നും അദ്ദേഹം പറഞ്ഞു.

#Kodiyeribalakrishnan #nss #CPM