മോദിക്ക്‌ ഇരുട്ടടിയുമായി തിരെഞ്ഞെടുപ്പ് കമ്മിഷൻ | Oneindia Malayalam

  • 5 years ago
തിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയിരിക്കുകയാണ്..പതിനെട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്. പറഞ്ഞ് വരുന്നത് ഇതൊന്നുമല്ല. തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചതുകൊണ്ട് ഇത്രയും മുഖവുര തന്നു എന്നേ ഉള്ളൂ. ലാത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെയാണ് ചൂണ്ടികാണിക്കുന്നത്. വര്‍ഗീയത പറഞ്ഞ് ബി.ജെ.പി വോട്ട് ചോദിക്കുന്നത് പുത്തന്‍ കാര്യം ഒന്നും അല്ല...ഇപ്പോള്‍ അതൊക്കെ മാറ്റി സൈനികരുടെ പേരില്‍ സ്വയം മേനി പറയുന്നതാണ് പുതിയ രീതി..ലാത്തൂരില്‍ മോദി പ്രസംഗിച്ചത്, പുല്‍വാമയില്‍ മരിച്ച ജവാന്‍മാര്‍ക്കായി വോട്ട് ചെയ്യണം എന്നായിരുന്നു. പതിനെട്ട് വയസ് തികഞ്ഞ വോട്ടര്‍മാര്‍ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുന്‍നിര്‍ത്തി വോട്ട് ചെയ്യാന്‍ തയ്യാറുണ്ടോ എന്നും മോദി വിവാദ പ്രസംഗത്തില്‍ ചോദിച്ചിരുന്നു...ഇപ്പോള്‍ വോട്ട് കീശയില്‍ ആകും എന്ന് കരുതിയ സംഗതി പത്തി വിടര്‍ത്തി തിരിഞ്ഞ്ു കൊത്തി
The comments made by Prime Minister Narendra Modi on the Balakot air strike during an election rally is prima facie a poll code violation, the District Electoral Officer (DEO) of Osmanabad has said