രാഹുൽ ഗാന്ധിക്ക് ഈ ബുദ്ധി ഉദിച്ചതിങ്ങനെ....

  • 5 years ago
രാഹുൽ നടത്തിയ ഈ ഞെട്ടിക്കൽ പ്രഖ്യാപനത്തിന് പിന്നിലെ ആശയക്കാർ ഒരു ബ്രിട്ടീഷുകാരനും ഫ്രഞ്ചുകാരനുമാണെന്നാണ് കണ്ടെത്തൽ. സാമ്പത്തിക വിദഗ്ദ്ധരായ ബ്രിട്ടീഷുകാരൻ ആംഗസ് ഡെറ്റണും ഫ്രഞ്ചുകാരനായ തോമസ് പിക്കറ്റിയുമാണ് രാഹുലിനെ സ്വാധീനിച്ചിരിക്കുന്നെതത്ര.ഇന്ത്യയുടെ പരിസരങ്ങൾ കൂടി വിധേയമാകുന്ന സാമ്പത്തീകം, ദാരിദ്ര്യം, ആരോഗ്യം എന്നിവ വിഷയമാക്കി 2015 ലെ നോബൽ സമ്മാന ജേതാവായ ഡെറ്റൺ രചിച്ച ഏറെ പ്രശസ്‌തമായ പുസ്‌തകങ്ങളും മോഡേൺ മാർക്‌സ് എന്നറിയപ്പെടുന്നു പിക്കെറ്റിയുടെ 'ക്യാപിറ്റൽ ഇൻ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി' എന്ന പേരിലുള്ള പുസ്‌തകവും രാഹുൽ പല ആവർത്തി വായിച്ചിരിക്കാമെന്നാണ് കണ്ടെത്തൽ. പ്രകടന പത്രികയിൽ പറഞ്ഞ നിർണ്ണായകമായ പ്രഖ്യാപനത്തിന് മുമ്പായി ഇവരുടെ സഹായവും രാഹുൽ തേടിയിരുന്നുവെന്നാണ് ചില അടക്കം പറച്ചിലുകൾ.റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറം രാജന്റെ അഭിപ്രായവും രാഹുൽ ആരാഞ്ഞിട്ടുണ്ട്.

#rahulgandhi #congress