#Sreeshanth ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് ശ്രീശാന്ത്

  • 5 years ago
ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് ശ്രീശാന്ത്. ഐപിഎൽ വിവാദത്തിൽ സഹായിച്ചത് ശശി തരൂർ എംപിയാണ്. തൻറെ നിരപരാധിത്വം വെളിപ്പെടുത്താൻ വിഷയം പാർലമെൻറിൽ ഉന്നയിച്ചത് തരൂർ എംപിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റിൽ നിന്നുള്ള വിലക്ക് നീക്കണമെന്ന് അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇനി പൂർണമായും താൻ കളിയിൽ ശ്രദ്ധിക്കുമെന്നും രാഷ്ട്രീയ താൽപര്യമില്ല എന്നും ശ്രീശാന്ത് പറഞ്ഞു. വിലക്ക് നീങ്ങിയതിനു ശേഷം തരൂരിനെ ആണ് ആദ്യം കണ്ടതെന്നും ശ്രീശാന്ത് വ്യക്തമാക്കി.