കണ്ണന്താനത്തിന്റെ പരാമർശത്തിന് ശശി തരൂരിന്റെ വിമർശനം

  • 5 years ago
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമർശത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിമർശനം. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും അതിനു വേണ്ടി കേരളത്തിന്റെ തലസ്ഥാനത്തേയും, അവിടുത്തെ ജനങ്ങളുടെ ബുദ്ധിയെയും അപമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്തെയും എറണാകുളത്തെയും തമ്മിൽ താരതമ്യം ചെയ്ത് തിരുവനന്തപുരത്തെ താഴ്ത്തി കാണിച്ചത് അപലപനീയം എന്നും ശശി തരൂർ പറഞ്ഞു. എറണാകുളം ആണ് യഥാർത്ഥത്തിൽ കേരളത്തിൻറെ തലസ്ഥാനം എന്നും എറണാകുളത്തെ വോട്ടർമാർ ബുദ്ധിയും വിവേകവും ഉള്ളവരാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശശിതരൂരിന്റെ വിമർശനം.

#sasitharoor #congress