#sabarimala ഇന്ന് പുലർച്ചയാണ് കെ സുരേന്ദ്രൻ അയ്യപ്പ ദർശനം നടത്തിയത്

  • 5 years ago
പടനായകൻ കെ സുരേന്ദ്രൻ അയ്യപ്പ സന്നിധിയിൽ. ഇന്ന് പുലർച്ചയാണ് കെ സുരേന്ദ്രൻ അയ്യപ്പ ദർശനം നടത്താൻ ശബരിമലയിലെത്തിയത്. തന്ത്രി കണ്ഠരര് രാജീവരെ കണ്ട് അദ്ദേഹം അനുഗ്രഹം നേടുകയും ചെയ്തു. പൊന്നാട അണിയിച്ചുകൊണ്ടാണ് കെ സുരേന്ദ്രനെ തന്ത്രി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് കെ സുരേന്ദ്രൻ പമ്പയിൽ എത്തിയത്. പത്തനംതിട്ടയിലെ ഊരുവിലക്കിന് ശേഷം നാലുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് കെ സുരേന്ദ്രൻ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്തിയത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ ശബ്ദമുയർത്തിയതിന് കെ സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.