#yetchuri മഹാരാഷ്ട്രയിലും ബിഹാറിലും പ്രതിപക്ഷ സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറി

  • 5 years ago
മഹാരാഷ്ട്രയിലും ബിഹാറിലും സീറ്റു നിഷേധിച്ചതിനാൽ ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറി. ഇരുസംസ്ഥാനങ്ങളിലും സിപിഎം ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ എൻസിപി സിപിഎമ്മിന് ദിൻഡോറി സീറ്റ് നിഷേധിച്ചു. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ നാഷിക് ജില്ലയിലെ ദിൻഡോറി സീറ്റ് എൻസിപിക്ക് നൽകാമെന്നായിരുന്നു ധാരണയായിരുന്നത്. എന്നാൽ വിജയസാധ്യതയുള്ള ഈ സീറ്റ് വേണമെന്ന് സിപിഎം ആവശ്യപ്പെടുകയായിരുന്നു.