#jayasankar ടോം വടക്കനെ ചാലക്കുടിയിൽ പരീക്ഷിച്ചാൽ വടക്കൻ വീരഗാഥ ബോക്സോഫീസ് ഹിറ്റാകുമെന്ന് അഡ്വ ജയശങ്കർ.

  • 5 years ago
ടോം വടക്കനെ ചാലക്കുടിയിൽ പരീക്ഷിച്ചാൽ വടക്കൻ വീരഗാഥ ബോക്സോഫീസ് ഹിറ്റാകുമെന്ന് അഡ്വ ജയശങ്കർ. സോണിയാഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ടോം വടക്കൻ കഴിഞ്ഞദിവസം ബിജെപിയിലേക്ക് കളം മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജയശങ്കർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാഹുൽഗാന്ധി അധികാരത്തിലെത്തിയശേഷം ടോം വടക്കനെ പോലുള്ളവരെ അവഗണിക്കുന്നതായി പരാതികളുണ്ട്. പുൽവാമ ഭീകരാക്രമണത്തിലെ കോൺഗ്രസ് നിലപാടിനോട് വിയോജിച്ചു കൊണ്ടാണ് വടക്കൻ ബിജെപിയിലേക്ക് എത്തിയത്. എന്നാൽ വടക്കുംനാഥൻറെ മണ്ണിൽ
മത്സരിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ടോം വടക്കൻ . എന്നാൽ
അപമാനിതനായതോടെ അദ്ദേഹം പിന്മാറുകയായിരുന്നു. തുഷാർ വെള്ളാപ്പള്ളിക്ക് തൃശ്ശൂരിലെ സീറ്റ് നൽകിയ സാഹചര്യത്തിൽ വടക്കനെ ചാലക്കുടിയിൽ ബിജെപിക്ക് പരീക്ഷിക്കാം. ആ വടക്കൻ വീരഗാഥ ബോക്സോഫീസ് ഹിറ്റാകുമെന്ന് ഉറപ്പാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.

Recommended