#LDJ എല്‍ഡിഎഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി

  • 5 years ago
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി. സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും എല്‍ഡിഎഫിനുമെതിരെ പരസ്യവിമര്‍ശനം നടത്തിയ എല്‍ജെഡി കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ നടപടി വന്നേക്കും. വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്ന പ്രസ്താവനയില്‍ വിശദീകരണം തേടാനാണ് തീരുമാനം. അതേ സമയം വടകരയില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് മനയത്ത് ചന്ദ്രനും കൂട്ടരുമെന്നാണ് സൂചന. വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. കലാപക്കൊടി ഉയര്‍ത്തി ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ തന്നെ പാര്‍ട്ടി നേതൃത്വനത്തിനെതിരെ ആഞ്ഞടിച്ചു.

Recommended