#rss അയോധ്യ കേസിൽ സുപ്രീം കോടതിയുടെ നിലപാടിനെതിരെ ആർഎസ്എസ്.

  • 5 years ago
അയോധ്യ കേസിൽ സുപ്രീം കോടതിയുടെ നിലപാടിനെതിരെ ആർഎസ്എസ്. തിരഞ്ഞെടുപ്പിനുമുമ്പ് കേസിൽ വിധി വരില്ല എന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനമാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത് .പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തിനെതിരെയും ആര്‍എസ്എസ് പ്രതികരിച്ചു . സുപ്രീംകോടതിയുടെ തീരുമാനം അമ്പരിപ്പിച്ചു എന്നാണ് ആര്‍എസ്എസ് അഖിലഭാരത പ്രതിനിധി സഭയുടെ പ്രതികരണം. രാമക്ഷേത്ര നിര്‍മ്മാണം നീട്ടിക്കൊണ്ടു പോകുന്നത് ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയെന്നും ആര്‍എസ്എസ് പ്രതികരിച്ചു.ശബരിമല വിധിയില്‍ ബെഞ്ചിലെ ഏക വനിത ജഡ്ജിയുടെ അഭിപ്രായം കണക്കിലെടുത്തില്ല. ഇതെല്ലാം രാജ്യത്തെ ഹിന്ദുക്കള്‍ക്ക് വിലയില്ലാതാക്കുന്ന നിലപാടാണെന്നും ആര്‍എസ്എസ് പ്രതികരിച്ചു.

Recommended