#karnataka തിലകക്കുറി അണിയുന്നതിനെതിരെ സിദ്ധരാമയ്യയുടെ ഹിന്ദു വിരുദ്ധ പരാമർശം

  • 5 years ago
തിലകക്കുറി അണിയുന്നതിനെതിരെ സിദ്ധരാമയ്യയുടെ ഹിന്ദു വിരുദ്ധ പരാമർശം. ആളുകൾ എന്തിനാണ് തിലകക്കുറി അണിയുന്നത് എന്നാണ് സിദ്ധരാമയ്യയുടെ ചോദ്യം. തിലകക്കുറി അണിയുന്നവരെ കാണുമ്പോൾ തനിക്ക് ഭയപ്പാടാണ് ഉണ്ടാകുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ ഈ ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധങ്ങൾ ഉയരുന്നു. ബദാമിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയർന്നത്.പ്രസംഗത്തിലും അദ്ദേഹം കുറി ഇടുന്നതിനെതിരെ പരാമർശം നടത്തി. ട്വിറ്ററിൽ സെൽഫി വിത് തിലക് എന്ന ഹാഷ്ടാഗുകളിലും പ്രതിഷേധം പ്രചരിച്ചു. പ്രതിഷേധം രൂക്ഷമായതോടെ കാവിയും കുറിയും ഹിന്ദുക്കളുടെ പവിത്രമായ കാര്യങ്ങളാണെന്ന് സമ്മതിച്ച് സിദ്ധരാമയ്യ രംഗത്തെത്തി.