കശ്മീർ വിഷയം; മദ്ധ്യസ്ഥത വഹിക്കാമെന്നുള്ള യാതൊരു ഔദ്യോഗിക വാഗ്ദാനവും ലഭിച്ചിട്ടില്ല

  • 5 years ago
കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്നുള്ള യാതൊരു ഔദ്യോഗിക വാഗ്ദാനവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നോ റഷ്യയുടെ ഭാഗത്തുനിന്നോ ഇത്തരമൊരു വാഗ്ദാനം ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള നീക്കുപോക്കുകൾക്കും തയ്യാറല്ലെന്നും ഇന്ത്യ ആവർത്തിച്ചു.ഇസ്ലാമിക രാഷ്ട്ര സംഘടന പാകിസ്ഥാനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും റഷ്യ മദ്ധ്യസ്ഥ ചർച്ചക്ക് വേദിയൊരുക്കുമെന്നുമുള്ള വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. അത്തരത്തിൽ ഒരു സമീപനവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.