ഇന്ത്യക്ക് 40 ജവാൻമാരുടെ ജീവൻ പൊലിഞ്ഞ മുറിവിലെ വേദന പെട്ടെന്ന് മാറുന്നതല്ല

  • 5 years ago
ഇന്ത്യക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ച് പാകിസ്ഥാൻ ഇന്ത്യയുടെ രോഷം തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ ഇന്ത്യക്ക് 40 ജവാൻമാരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണത്തിലെ മുറിവിലെ വേദന പെട്ടെന്ന് മാറുന്നതല്ല. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രത്തിന്റെ തുടർന്നുള്ള നീക്കം നിർണായകമാണ്. ബലാകോട്ടിലെ ആക്രമണവും തുടർന്നുള്ള വ്യോമാക്രമണവും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അഭിനന്ദനന്റെ മോചനവും ആയിരുന്നു ഇരു രാജ്യങ്ങൾക്കിടയിലെയും ചർച്ച. എന്നാൽ ബലാക്കോട് ആക്രമണം വൻ നേട്ടമായി ഉയർത്തിക്കാട്ടിയ കേന്ദ്രസർക്കാർ പ്രതീക്ഷ കാര്യങ്ങളല്ല തുടർന്നുണ്ടായതും.