Joy Mathew | പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് ജോയ് മാത്യു.

  • 5 years ago
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചര മണിക്കൂർ ചോദ്യം ചെയ്യാൻ ഭർത്താവിനെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഇറക്കിവിട്ട പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു.നാട്ടിൽ പെറ്റി കേസിൽ പെടുന്ന ആണുങ്ങൾക്കൊപ്പം പോലും പോലീസ് സ്റ്റേഷൻ വരെ കൂട്ടു പോകാൻ ഭാര്യമാർ തയ്യാറാകാറില്ല.എന്നാൽ ഇവിടെ പ്രിയങ്ക ഗാന്ധി ഒരു മാതൃകയായിരിക്കുന്നു എന്നാണ് ജോയ് മാത്യു പരിഹസിച്ചിരിക്കുന്നത്.സ്വന്തം ഭർത്താവിനെ ചോദ്യം ചെയ്യാൻ കൊണ്ട് വിട്ടശേഷം പാർട്ടി ഓഫീസിൽ എത്തി അണികളുടെ ആവേശത്തിമിർപ്പിൽ അവർ ചുമതല ഏറ്റെടുക്കുകയായിരുന്നു എന്നും ജോയ് മാത്യു പോസ്റ്റിൽ പരിഹസിക്കുന്നു.ഒരു രാജ്യം ഭരിക്കാൻ ഇതില്പരം എന്ത് യോഗ്യതയാണ് വേണ്ടതെന്നും ജോയിമാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.