Sabarimala | സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി പോലീസിന് കീഴടങ്ങി

  • 5 years ago
ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പരിപാടിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി പോലീസിന് കീഴടങ്ങി.സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ കൊല്ലം തുളസി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.ഒക്ടോബർ 12ന് ചവറയിൽ വച്ച് നടന്ന പരിപാടിയിൽ ആയിരുന്നു കൊല്ലം തുളസിയുടെ വിവാദ പ്രസംഗം. ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരുഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിയണം എന്നുമായിരുന്നുകൊല്ലം തുളസിയുടെ വിവാദ പ്രസംഗം.ഈ കേസിലാണ് കൊല്ലം തുളസി ചവറ സിഐ ഓഫീസിൽ കീഴടങ്ങിയിരിക്കുന്നത്.