A Jayashankar | കൊൽക്കത്തയിലെ സിബിഐ റെയ്ഡും അറസ്റ്റും പരാമർശിച്ചുകൊണ്ട് എ ജയശങ്കർ

  • 5 years ago
പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കൊൽക്കത്തയിലെ സിബിഐ റെയ്ഡും തുടർന്നുനടന്ന അറസ്റ്റും പരാമർശിച്ചുകൊണ്ട് പരിഹാസരൂപേണ അഡ്വക്കേറ്റ് എ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുകയാണ്.'അരേ ദുരാചാര മോദി പരാക്രമം മമതയോട് അല്ല വേണ്ടു" എന്നാണ് അഡ്വക്കേറ്റ് എ ജയശങ്കർ തന്റെ പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുകയാണ്.രണ്ടിലൊരാൾ അടിപതറുംവരെ മല്ലയുദ്ധം പോരാട്ടം ആയിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.മമതാബാനർജി വെറും പുലിയല്ല മറിച്ച് രാജകീയ ബംഗാൾ വ്യാക്രമാണെന്നും ജയശങ്കർ തന്റെ പോസ്റ്റിലൂടെ അവകാശപ്പെടുന്നു.