Sabarimala | ശുദ്ധിക്രിയ നടത്തിയ തന്ത്രി കാരണം കാണിക്കണം; പട്ടികജാതി വർഗ്ഗ കമ്മീഷൻ നോട്ടീസ് അയച്ചു

  • 5 years ago
ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടപടികൾ നടത്തിയ തന്ത്രി കാരണം കാണിക്കണം എന്ന് ആവശ്യപ്പെട്ട് പട്ടികജാതി വർഗ്ഗ കമ്മീഷൻ നോട്ടീസ് അയച്ചു. ശബരിമലയിൽ പ്രവേശിച്ച ഒരാൾ ദളിത് സ്ത്രീയായതുകൊണ്ട് തന്ത്രി നടത്തിയശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ് എന്നും ഇതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നുംഎസ്.അജയകുമാർ പറയുന്നു.തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജയകുമാർഇക്കാര്യംഅറിയിച്ചിരിക്കുന്നത്.ഒരുതന്ത്രിയും ഈ നാട്ടിലെ ഭരണഘടനയ്ക്കോ നിയമവ്യവസ്ഥയ്ക്കോ മുകളിലല്ല എന്നും അദ്ദേഹം പറയുന്നു.