Sabarimala | ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അയ്യപ്പഭക്ത സംഗമം നടക്കും.

  • 5 years ago
ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് അയ്യപ്പഭക്ത സംഗമം നടക്കും.വൈകിട്ട് നാലുമണിയോടെ പുത്തരിക്കണ്ടം മൈതാനത്ത് ആയിരിക്കും അയ്യപ്പ ഭക്ത സംഗമം നടക്കുക. സംഗമത്തിൽ രണ്ടുലക്ഷത്തോളം അയ്യപ്പഭക്തർ പങ്കെടുക്കുമെന്നാണ് കർമസമിതി അറിയിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നുമാണ് രണ്ടു ലക്ഷം അയ്യപ്പഭക്തർ എത്തുക.വൈകിട്ട് മൂന്നുമണിക്ക് നാമജപ ഘോഷയാത്ര ആരംഭിക്കുമ്പോൾ തന്നെ പുത്തരിക്കണ്ടത്ത് യോഗവും ആരംഭിക്കുമെന്നും കർമ്മസമിതി അറിയിച്ചു.അതേസമയം ബിജെപി നേതാക്കൾ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹം ഇന്ന് അവസാനിക്കും.

Recommended