Alapad | ആലപ്പാട് കരിമണൽ ഖനനത്തിൽ വീണ്ടും തൻറെ നിലപാട് മാറ്റി ഇ പി ജയരാജൻ

  • 5 years ago
ആലപ്പാട് കരിമണൽ ഖനനത്തിൽ മറ്റ് വിട്ടു വീഴ്ചകൾ ഒന്നും ചെയ്യില്ലെന്ന് പ്രസ്താവിച്ച ഇ പി ജയരാജൻ വീണ്ടും തൻറെ നിലപാട് മാറ്റിയിരിക്കുകയാണ്.ആലപ്പാട് ഖനനത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് സർക്കാർ താൽപര്യം സംരക്ഷിച്ച് തീരുമാനമെടുക്കുമെന്നാണ് വ്യവസായമന്ത്രിയുടെ പുതിയ നിലപാട്.എല്ലാക്കാലത്തും ഒരേ നിലപാട് സ്വീകരിക്കാൻ പറ്റില്ല എന്നും ജയരാജൻ പറയുന്നു. ധാതുസമ്പത്ത് വെറുതെ കളയരുതെന്ന ലാഭ ചിന്തയിലൂടെ അല്ല അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്ന് വിഎസ് വ്യവസായ മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ വിഎസിന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും മുൻപ് ഭൂമി പരന്നതായിരുന്നു എന്നാൽ ഇപ്പോൾ ഉരുണ്ടതാണെന്നും ജയരാജൻ പ്രസ്താപിച്ചിരിക്കുകയാണ്.

Recommended