മൈനസ് 23 ൽ യൂറോപ്യന്‍ രാജ്യങ്ങൾ

  • 5 years ago
കൂറ്റന്‍ മഞ്ഞ് മല സ്വിറ്റ്സര്‍ലണ്ടിലെ റസ്റ്റോറന്റിലേക്ക് ഇടിഞ്ഞ് വീണു; ബ്രിട്ടനെ കാത്തിരിക്കുന്നത് മരവിപ്പിക്കുന്ന കൊടും തണുപ്പ്

കടുത്ത ഹിമപാതത്തില്‍ നിന്നും കൊടും തണുപ്പില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉടനെയൊന്നും മോചനമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.
ഇത്തരം പ്രതികൂലമായ കാലാവസ്ഥ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് യൂറോപ്പിലാകമാനം മരിച്ചവരുടെ എണ്ണം 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ സ്വിറ്റ് സര്‍സണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. അപകടകരമായ കാലാവസ്ഥയില്‍ സൈക്ലിംഗിനിടയില്‍ മരിച്ചവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. താപനില മൈനസ് 23 വരെ ആയതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. വരും ദിനങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് എല്ല് മരവിപ്പിക്കുന്ന കൊടും തണുപ്പാണെന്നാണ് റിപ്പോര്‍ട്ട്.
സ്വിറ്റ്സര്‍ലണ്ടിലെ ഹോട്ടല്‍ സാന്റിസിന് മുകളിലേക്കാണ് കൂറ്റന്‍ മഞ്ഞ് മല ഇടിഞ്ഞ് വീണ് കടുത്ത അപകടമുണ്ടായിരിക്കുന്നത്.
അതിഥികള്‍ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുമ്ബോഴായിരുന്നു അത്യാഹിതമുണ്ടായതെന്നതിനാല്‍ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. 1000 അടി ഉയരമുള്ള മഞ്ഞുമലയായിരുന്നു കാന്റന്‍ ഓഫ് അപ്പെന്‍സെല്‍ ഓസര്‍ഹോഡെനിലെ സ്‌ക്വാഗല്‍പിലെ ഹോട്ടലിന് മുകളിലേക്ക് നിലം പതിച്ചിരുന്നത്. തല്‍ഫലമായി മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവിടെ നിന്നും സ്‌കീയര്‍മാരെ റെസ്‌ക്യൂ ടീം തത്സമയം നീക്കുകയും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്ന ആശങ്കയാല്‍ കടുത്ത തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച നാലിലധികം പേരാണ് പ്രതികൂലമായ കാലാവസ്ഥയില്‍ മരിച്ചിരിക്കുന്നത്.
മ്യൂണിച്ചില്‍ നദിയിലേക്ക് വാഹനം മറിഞ്ഞ് മരിച്ച സ്നോപ്ലോ ഡ്രൈവറും ഇതില്‍ പെടുന്നു. ബള്‍ഗേറിയയില്‍ വെള്ളിയാഴ്ച രണ്ട് സ്നോബോര്‍ഡര്‍മാര്‍ മഞ്ഞിടിഞ്ഞ് മരിച്ചിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നീങ്ങിയതിനെ തുടര്‍ന്നാണ് ഇവരെ തേടി അത്യാഹിതമെത്തിയതെന്നാണ് റെഡ്ക്രോസ് വിശദീകരിക്കുന്നത്. സൗത്ത് വെസ്റ്റേണ്‍ പിറിന്‍ പര്‍വതനിരയിലെ മഞ്ഞിടിഞ്ഞുള്ള അപകടത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അല്‍ബേനിയയില്‍ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനിടയിലായിരുന്നു പവര്‍ കമ്ബനി തൊഴിലാളി ഹൃദയാഘാതം വന്ന് മരിച്ചത്. കടുത്ത തണുപ്പാണിതിന് കാരണമെന്ന് വെളിപ്പെട്ടിട്ടുണ്ട്.ഇതിന് പുറമെ ഈ ആഴ്ച ആദ്യം യൂറോപ്പിലാകമാനം മറ്റ് 17 പേര്‍ കൂടി കടുത്ത തണുപ്പിനെ തുടര്‍ന്നും മഞ്ഞിടിഞ്ഞുള്ള അപകടങ്ങളെ തുടര്‍ന്നും മരിച്ചിരുന്നു
മഞ്ഞ് മലയിടിയുമെന്ന കടുത്ത മുന്നറിയിപ്പ് യൂറോപ്പിലാകമാനം ഉയര്‍ത്തിയിട്ടുണ്ട്.
കടുത്ത മഞ്ഞിനെ തുടര്‍ന്ന് റെഡ് വെതര്‍ അലേര്ട്ട് വിവിധയിടങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനില്‍ക്കുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്.പ്രതികൂലമായ കാലാവസ്ഥ ഏറ്റവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന സതേണ്‍ ജര്‍മനിയുടെ മിക്ക ഭാഗങ്ങളിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മൗണ്ടയിന്‍ ഗസ്റ്റ് ഹൗസില്‍ ഓസ്ട്രിയന്‍ മിലിട്ടറി ഹെലികോപ്റ്ററുകള്‍ 66 ജര്‍മന്‍ കൗമാരക്കാരെ രക്ഷിച്ചിരന്നു. ഇവര്‍ നിരവധി ദിവസങ്ങളായി ഇവിടെ മഞ്ഞില്‍ പെട്ട് കിടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയെ നേരിടാന്‍ അല്‍ബേനിയയില്‍ ഏതാണ്ട് 2000 സൈകനികരെയും മറ്റ് എമര്‍ജന്‍സി വര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
സെര്‍ബിയയില്‍ നിരവധി ടൗണുകളും സിറ്റികളും കടുത്ത മഞ്ഞിലകപ്പെട്ടതിനാല്‍ ഇവിടെ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ യൂറോപ്പിലാകമാനം കൊടും തണുപ്പും ഹിമപാതവും മൈനസ് 24 ഡിഗ്രി താപനിലയും സംജാതമായത് ബ്രിട്ടനെ വരാനിരിക്കുന്ന ദിവസങ്ങളില്‍ കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. സെര്‍ബിയയില്‍ നിന്നുമെത്തുന്ന തണുത്ത വായു പ്രവാഹം അഥവാ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വരുന്ന 14 ദിവസങ്ങള്‍ക്കകം ബ്രിട്ടനെ കിടുകിടാ വിറപ്പിക്കുമെന്നാണ് പ്രവചനം. തല്‍ഫലമായി ഈ വീക്കെന്‍ഡില്‍ ബ്രിട്ടന്‍ കാറ്റ് നിറഞ്ഞതും നനവാര്‍ന്നതുമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുന്നത്. ഈ മാസം അവസാനം മുതല്‍ കുറച്ച്‌ ദിവസത്തേക്ക് കടുത്ത മഞ്ഞാണ് ബ്രിട്ടനെ ശ്വാസം മുട്ടിക്കാനെത്തുന്നതാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

Recommended