Sukumaran Nair | സംസ്ഥാനത്ത് നടക്കുന്ന എല്ലാ പ്രതിഷേധങ്ങൾക്കും കാരണം സർക്കാർ മാത്രമാണെന്ന് എൻഎസ്എസ്

  • 5 years ago
നവോദ്ധാനത്തിന്റെ പേരുപറഞ്ഞ് യുവതി പ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നത് എന്ന രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കയാണ് എൻഎസ്എസ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തരെ കേസിൽപ്പെടുത്തുക, ഹൈന്ദവ ആചാര്യന്മാരെ ആക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുക എന്നിവയാണ് സർക്കാർ ചെയ്യുന്നത്.സംസ്ഥാനത്ത് നടക്കുന്ന എല്ലാ പ്രതിഷേധങ്ങൾക്കും കാരണം സർക്കാർ മാത്രമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശിച്ചു

Recommended