ശബരിമലയിലേക്ക് കൂടുതൽ യുവതികളെ അയക്കാൻ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

  • 5 years ago
ശബരിമലയിൽ വീണ്ടും യുവതികളെ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് റിപ്പോർട്ടുകൾ.അടുത്ത ആഴ്ചയിൽ രണ്ടു യുവതികളെ സന്നിധാനത്ത് എത്തിക്കുമെന്നാണ് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. നവോത്ഥാന കേരളം കൂട്ടായ്മയുടെ സംഘാടകൻ ശ്രേയസ് കണാരനാണ് വീണ്ടും ശബരിമലയിൽ യുവതികളെ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗ്ഗ പിന്തുണ നൽകിയ സംഘടനയാണ് നവോത്ഥാന കേരളം കൂട്ടായ്മ.ശബരിമല കയറാൻ സന്നദ്ധത അറിയിച്ച് കൂടുതൽ സ്ത്രീകൾ എത്തിയിട്ടുണ്ടെന്നും ശ്രേയസ്കണാരൻ പറഞ്ഞു .

Recommended