ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

  • 5 years ago
ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പള്ളിമുറ്റത്ത് അനിഷ്ടമുണ്ടായാൽ വിശ്വാസികൾക്ക് ,മാത്രമല്ല സമൂഹത്തിനാകെ അത് വേദനയുണ്ടാക്കും.അതിനിട വരരുത്.അനിഷ്ട സംഭവങ്ങളിലേയ്ക്ക് പോകാതെ നല്ല രീതിയിൽ കാര്യങ്ങൾ അവസാനിക്കണം.അതിനായി ഒരു കൂട്ടരെ ചർച്ചയ്ക്ക് വിളിക്കണോ,അതോ രണ്ട് കൂട്ടരെയും വിളിക്കണോയെന്ന് സർക്കാർ ആലോചിക്കും.സഭാ വിഷയത്തിൽ ചില ഇടപെടലുകൾ നടത്താൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ അത് വിശ്വാസികളുമായി ,സഭാ നേതൃത്വവുമായി ആലോചിച്ചാകും ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended