P K Kunhalikutty | വോട്ടെടുപ്പ് ഉണ്ടാകുമെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

  • 5 years ago
പാർലമെൻറിൽ മുത്തലാഖ് വോട്ടെടുപ്പ് ഉണ്ടാകുമെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് മുൻകൂട്ടി അറിഞ്ഞിരുന്നു എങ്കിൽ ഉറപ്പായും പാർലമെൻറിൽ പങ്കെടുക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാർട്ടി പത്രത്തിന്റെ പരിപാടിക്കായാണ് വിദേശത്തേക്ക് പോയത്.കേന്ദ്രത്തിലെയും കേരളത്തിലെയും പാർട്ടി ചുമതലകൾ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാത്തതിൽ ചില തല്പരകക്ഷികൾ തനിക്കെതിരെ കുപ്രചാരണം നടക്കുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.

Recommended