വനിതാ മതിലുമായി ബന്ധപ്പെട്ടകാര്യങ്ങൾ അധികൃതർ പറഞ്ഞപ്പോഴാണ് ഒരു വിഭാഗം സ്ത്രീകൾ പ്രതിഷേധിച്ചത്

  • 5 years ago
തൊഴിലുറപ്പ് ചർച്ചക്കെന്നപേരിൽ കൊല്ലം പെരിനാട് പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ വൻ പ്രതിഷേധം. തൊഴിലുറപ്പ് ചർച്ചയ്ക്ക് എന്ന് പറഞ്ഞ് വിളിച്ചുചേർത്ത യോഗത്തിൽ വനിതാ മതിൽ ചർച്ചാവിഷയം ആക്കിയതോടെയാണ് പ്രതിഷേധം തുടങ്ങിയതും ഒരുകൂട്ടം സ്ത്രീകൾ ഇറങ്ങി പോയതും . വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ടകാര്യങ്ങൾ പഞ്ചായത്ത് അധികൃതർ പറഞ്ഞപ്പോഴാണ് ഒരു വിഭാഗം സ്ത്രീകൾ പ്രതിഷേധിക്കാൻ തുടങ്ങിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ യോഗം നടന്നിരുന്ന പെരുനാട് പഞ്ചായത്ത് കോൺഗ്രസിലേക്ക് തള്ളി കയറുകയായിരുന്നു. രംഗം വഷളായതോടെ പോലീസ് എത്തുകയും ചെയ്തു. ബഹളത്തെത്തുടർന്ന് യോഗം വേഗത്തിൽ പിരിച്ചുവിടുകയും പഞ്ചായത്ത് അധികൃതർ അപ്പോൾതന്നെ സ്ഥലംവിടുകയും ചെയ്തു.

Recommended