ശബരിമലയിൽ ഭക്തരുടെ വരവ് കുറയാൻ കാരണം അക്രമവും നുണ പ്രചാരണവും ആണെന്നും അദ്ദേഹം പറഞ്ഞു

  • 5 years ago
ശബരിമലയിൽ ക്ഷേത്ര ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്നും എന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വരും എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ ഇനിയും യുവതികൾ പ്രവേശിക്കില്ല എന്ന് പറയാൻ സാധിക്കില്ല. ഭരണഘടനയാണ് എല്ലാറ്റിനും മുകളിൽ നിൽക്കുന്നത്. അതിനാൽ വിധി നടപ്പാക്കി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ ഭക്തരുടെ വരവ് കുറയാൻ കാരണം അക്രമവും നുണ പ്രചാരണവും ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ശബരിമലയെ സംഘർഷ കേന്ദ്രമാക്കി മാറ്റാനായി എടുത്ത നിലപാട് ആണ് ശബരിമലയിൽ ഇത്രയേറെ പ്രശ്നങ്ങൾക്ക് കാരണമെന്നും കടകംപള്ളി ആരോപിച്ചു

Recommended